
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബ് എംഎല്‍എയുടെ ഭാര്യ അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതില്‍ അഴിമതി ആരോപിച്ച് സുപ്രീംകോടതിയില്‍ ഹർജി.
തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹർജി സമർപ്പിച്ചത്. നേരത്തെ സമാനമായ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റാണ് അനില മേരി ഗീവര്‍ഗീസ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉള്‍പ്പെടെയായിരുന്നു ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചട്ടങ്ങള്‍ പാലിക്കാതെയാണു നിയമനമെന്നു ഹർജിയില്‍ പറയുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തായിരുന്നു നിയമനം. അന്ന് മന്ത്രിസഭയില്‍ അംഗമായിരുന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായ അനൂപ് ജേക്കബ്. മുൻ മന്ത്രി ടിഎം ജേക്കബിൻ്റെ മകനാണ് പിറവം എംഎല്‍എയായ അനൂപ് ജേക്കബ്.







