ആനാവൂര്‍ നാരായണന്‍ വധക്കേസ്; പ്രതികളായ 11 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി; ശിക്ഷാവിധി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ ആനാവൂര്‍ നാരായണന്‍ നായര്‍ വധകേസില്‍, ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടേതാണ് വിധി. മൂന്ന് പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനില്‍ നാലാം പ്രതി ഗിരീഷ് കുമാര്‍ എന്നിവര്‍ക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ശിക്ഷാവിധി.
2013 നവംബര്‍ 11നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്റെ ബന്ധുവും തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനുമായ ആനാവൂര്‍ നാരായണന്‍ നായരെ ആക്രമിസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. നാരായണന്‍ നായരുടെ മകനും എസ്എഫ്‌ഐ നേതാവുമായിരുന്ന മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെയാണ് നാരായണന്‍ നായര്‍ക്ക് വെട്ടേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനൊന്ന് പ്രതികളുള്ള കേസില്‍ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കീഴാരൂര്‍ സ്വദേശികളായ പ്രതികളെല്ലാവരും ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ്.