
തിരുവനന്തപുരം:ആശങ്ക പടർത്തി വയോധികൻ മസ്തിഷ്ക ജ്വരം സ്ഥീരീകരിച്ചു.
വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിൽ 60 വയസ്സുകാരനായ മരപ്പണി തൊഴിലാളിക്ക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയത് . പതിനൊന്നാം വാർഡിൽ താമസിക്കുന്ന ഇയാൾക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് 21നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുല്ലമ്പാറ പഞ്ചായത്തിൽ ഇത് രണ്ടാംതവണയാണ് അസുഖം സ്ഥിരീകരിക്കുന്നത്. 2023ൽ പാലാംകോണം സ്വദേശിയായ കുട്ടിക്കും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.






