
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അപ്രതീക്ഷിത അതിഥി.അലാറം തുടർച്ചയായി മുഴങ്ങിയപ്പോൾ
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും കുരുന്നിനെ സ്വീകരിക്കാൻ അമ്മത്തൊട്ടിലിനരികില്‍ ഓടിയെത്തി. പക്ഷേ അവരെ കാത്തിരുന്നത് കുഞ്ഞ് അതിഥിയായിരുന്നില്ല.
പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകളാണ് അവരെ കാത്തിരുന്നത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67 ഇങ്ങനെ ആകെ 795 രൂപ.
അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികള്‍ അല്ലാതെ മറ്റ് സാധനങ്ങള്‍ പൊതുജനങ്ങള്‍ കൊണ്ട് വയ്ക്കുന്നത്. പ്രത്യേകിച്ചും ധനസഹായങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു നിശ്ചിത ഭാരത്തില്‍ കൂടുതല്‍ അമ്മത്തൊട്ടിലില്‍ എന്തെങ്കിലും വെച്ചാലാണ് അലാറം മുഴങ്ങുക. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്കായിസംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങള്‍ക്കുള്ള നന്മമനസുകളുടെ അംഗീകാരമായിഈ ധന സഹായത്തിനെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി. എല്‍. അരുണ്‍ ഗോപി പറഞ്ഞു.







