Spread the love

ഡൽഹി: സിബിഎസ്‌ഇയിലെ സാങ്കേതിക പ്രതിസന്ധിയില്‍ ഐഐടി വിദഗ്ധരും സിബിഎസ്‌ഇ ഉദ്യോഗസ്ഥരും ഓണ്‍ലൈൻ യോഗം ചേർന്നു.

video
play-sharp-fill

ബാങ്കുകളുടെ പ്രതിനിധികള്‍ ഇന്നലെ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയയില്‍ നേരിടുന്ന കടുത്ത സാങ്കേതിക തടസ്സങ്ങളും മൂല്യനിർണ്ണയത്തിലെ പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരയടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. പണമിടപാടിലെ പ്രതിസന്ധി മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സാങ്കേതിക സഹായം ഉറപ്പാക്കി.

സാങ്കേതിക തടസങ്ങള്‍ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി സിബിഎസ്‌ഇ നീട്ടിയിട്ടുണ്ട്.

പ്രതിസന്ധിയില്‍ ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്‌ഇയില്‍ നിന്ന് വിശദമായ റിപ്പോർട്ട് തേടി.