video
play-sharp-fill

കാമുകനൊപ്പം താമസിക്കാൻ അമ്മ അച്ഛനെ അടിച്ച് കൊന്നു ; ഒന്നര വർഷത്തിന് ശേഷം മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കാമുകനൊപ്പം താമസിക്കാൻ അമ്മ അച്ഛനെ അടിച്ച് കൊന്നു ; ഒന്നര വർഷത്തിന് ശേഷം മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Spread the love

 

സ്വന്തം ലേഖിക

ചാലക്കുടി: അച്ഛനെ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഒന്നര വർഷത്തിന് ശേഷം മകന്റെ വെളിപ്പെടുത്തൽ. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ്.

ചാലക്കുടിയിൽ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയാണ് ബാലു(19) അമ്മയ്‌ക്കൊപ്പം ചേർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിനോട് വെളിപ്പെടുത്തി.വെളിപ്പെടുത്തലിനെ തുടർന്ന് ബാലുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിനും കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 മാർച്ചിലാണ് സംഭവം.അമ്മയ്ക്ക് അമ്മയുടെ കാമുകനൊപ്പം പോകാനായിരുന്നു അച്ഛനെ കൊലപ്പെടുത്തിയത്.മരപ്പലക കൊണ്ട് അമ്മ അച്ഛന്റെ തലയ്ക്കടിച്ചു വീഴ്ത്തി എന്നിട്ട അമ്മ അപ്പോൾ തന്നെ കാമുകനൊപ്പം രക്ഷപ്പെട്ടിരുന്നു.

അച്ഛനെ കുറച്ചു കഴിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരത്തിൽ നിന്ന് വീണതാണെന്നായിരുന്നു ഡോക്ടറെ ധരിപ്പിച്ചിരുന്നത്.മൂന്നു മാസങ്ങൾക്ക് ശേഷം അച്ഛൻ മരിച്ചു.അപകടമരണമാണെന്നു കരുതി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. അച്ഛന്റെ മരണവാർത്ത അമ്മയെ അറിയിച്ചിരുന്നുവെന്നും ബാലു പറഞ്ഞു.

Tags :