
അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിന് പിന്നിൽ വൻ സ്‌ഫോടനം: താലിബാൻ തീവ്രവാദികൾ അടക്കം 20 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐ.സി.സ് എന്നു സൂചന
സ്വന്തം ലേഖകൻ
കാബൂൾ: അമേരിക്കയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കാബുളിൽ വിമാനത്താവളത്തിനു പുറത്ത് വൻ സ്‌ഫോടനം.
കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഐസിസെന്ന് റിപ്പോർട്ട്. ഐസിസാണ് ആക്രമണം നടത്തിയതെന്ന് താലിബാനും സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരട്ട സ്‌ഫോടനങ്ങളിൽ ഇതുവരെ 20 പേർ കൊല്ലപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവരിൽ താലിബാൻകാരും ഉൾപ്പെടുന്നു.
കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം.
ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ച് അമേരിക്കൻ സൈനികരുണ്ട്.
മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന് സാദ്ധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.