
വാഹനമോടിക്കുമ്പോള്‍ ആംബുലൻസ് സൈറണ്‍ കേട്ട് പരിഭ്രാന്തരാകുന്നുണ്ടോ? ഏത് വശത്ത് കൂടെ ആംബുലൻസ് കടത്തി വിടണമെന്ന് ആലോചിച്ച് ടെൻഷനടിക്കാറുണ്ടോ? എങ്കിൽ ഇനി അത് വേണ്ട; വഴിമാറേണ്ടത് എങ്ങനെയെന്ന് പൊലീസ് പറയുന്നത് കേള്‍ക്കൂ…
കൊച്ചി: വാഹനം ഓടിക്കുന്നതിനിടെ ആംബുലൻസിന്റെ സൈറണ്‍ കേട്ടാല്‍ പലരും പരിഭ്രാന്തരാകാറുണ്ട്.
ഏത് വശത്ത് കൂടെ ആംബുലൻസ് കടത്തി വിടണമെന്ന് ആലോചിച്ച് പലരും ടെൻഷടിക്കാറുണ്ട്.
സഞ്ചരിക്കുന്ന വാഹനം ഇടത് വശത്തേക്ക് ഒതുക്കുകയാണ് വേണ്ടതെന്ന് കേരള പൊലീസ് പറയുന്നു.
എന്നിട്ട് കഴിവതും ആംബുലൻസിനെ വലതു ഭാഗത്തു കൂടെ കടന്നു പോകാൻ അനുവദിക്കണം.
കേരള പൊലീസിന്റെ പോസ്റ്റ് താഴെ പലരും റോഡില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി. ആംബുലൻസ് ഡ്രൈവർമാർക്കും ബോധവത്കരണം ആവശ്യമാണെന്നും അവരുടെ വാഹനത്തില്‍ ഉള്ള ജീവന്റെ അതേ വിലയാണ് റോഡില്‍ വണ്ടിയൊടിക്കുന്ന മറ്റു ജീവനുകള്‍ക്കും എന്നാണ് ഒരു പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്ങോട്ടും ഒതുക്കാൻ കഴിയാത്തപ്പോഴും തൊട്ടു പിന്നില്‍ വന്ന് ഹോണ്‍ മുഴക്കി പരിഭ്രാന്തി പരത്തുന്നത് ശരിയല്ലെന്നാണ് മറ്റൊരു അഭിപ്രായം.
മറ്റു വാഹനങ്ങള്‍ക്ക് ഒതുക്കി കൊടുക്കാൻ സൈഡ് ഇല്ലെങ്കിലും ഭ്രാന്തമായ വേഗതയില്‍ പേടിപ്പെടുത്തുന്ന രീതിയിലാണ് ആംബുലൻസുകള്‍ മിക്കതും പാഞ്ഞു വരുന്നതെന്ന് ഒരാള്‍ കുറിച്ചു.
രോഗികള്‍ ഇല്ലാത്തപ്പോഴും ചിലപ്പോള്‍ അനാവശ്യമായി ആംബുലൻസുകള്‍ ഹോണ്‍ മുഴക്കി പേടിപ്പിക്കുന്നു എന്നാണ് മറ്റൊരു പരാതി. മറ്റെല്ലാ വണ്ടികളും ആംബുലൻസിനു വേണ്ടി വഴി മാറിക്കൊടുക്കുമ്പോള്‍, ആംബുലൻസിൻ്റെ പുറകേ വച്ച് പിടിക്കുന്ന ചില ബൈക്കുകാരുണ്ടെന്നാണ് മറ്റൊരു കമന്റ്.