video
play-sharp-fill
ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയല്ലേ..! അമ്പിളിയുടെ മുനവെച്ച വാക്കുകൾക്ക് മറുപടിയുമായി ആദ്യ ഭർത്താവ്; നല്ലവനായ അമ്പിളിയുടെ ഭർത്താവിനും ലോവലിന്റെ ആശംസകൾ

ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയല്ലേ..! അമ്പിളിയുടെ മുനവെച്ച വാക്കുകൾക്ക് മറുപടിയുമായി ആദ്യ ഭർത്താവ്; നല്ലവനായ അമ്പിളിയുടെ ഭർത്താവിനും ലോവലിന്റെ ആശംസകൾ

സിനിമാ ഡെസ്‌ക്

കൊച്ചി: അമ്പിളി ദേവിയുടെ വിവാഹവും ഇവരുടെ ആദ്യ ഭർത്താവിന്റെ കേക്ക് മുറിയ്ക്കലുമാണ് ഇപ്പോൾ സീരിയൽ ലോകത്തെ പ്രധാന ചർച്ചാ വിഷയം. തെറ്റുകാരി അമ്പിളിയെന്ന് ഒരു വിഭാഗം പറയുമ്പോൾ ലോവലാണ് തെറ്റുകാരനെന്നാണ് അമ്പിളിയുടെ ആരാധകരുടെ വാദം. ഇതിനെല്ലാം ഉപരിയായി നാല് വിവാഹം കഴിച്ച ആദിത്യനെയും കുറ്റപ്പെടുത്തുന്നു ഒരു വിഭാഗം. അമ്പിളിയുടെ വിവാഹ ദിവസം േേകക്ക് മുറിച്ച് ആഘോഷിച്ച ആദ്യ ഭർത്താവ് ലോവലിനെ കോടതി കയറ്റുമെന്നായിരുന്നു അമ്പിളിയുടെ പ്രതികരണം. ഇതിനെതിരെ ലോവൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
മുൻഭർത്താവ് ലോവലിനെതിരെ കടുത്ത ഭാഷയിലായിരുന്നു അമ്പിളിയുടെ പ്രതികരണം. ഇപ്പോൾ ഇതിന് മറുപടിയുമായി ലോവൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ ആദിത്യനെതിരെ രൂക്ഷ വിമർശനങ്ങളും ലോവൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉന്നയിക്കുന്നു.
അഭിമുഖത്തിൽ ലോവൽ പറയുന്നതിങ്ങനെ;’
താനും അമ്പിളിയും പിരിയാൻ കാരണം ആദിത്യനാണ്. തന്റെ കുടുംബ ജീവിതം തകർക്കാനായി ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യനാണ്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് ആദിത്യൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനായി എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി. അതിൽ അയാൾ വിജയിക്കുകയും എന്റെ ജീവിതം നഷ്ടപ്പെടുകയും ചെയ്തു.
മകനെ നോക്കാറില്ലെന്നും സ്‌നേഹമില്ലെന്നുമുള്ള അമ്പിളിയുടെ ആരോപണത്തിനും ലോവൽ മറുപടി നൽകുന്നുണ്ട്. എന്റെ കൈയ്യിൽ നിന്നും ഇറങ്ങാത്തവനായിരുന്നു അപ്പു മോൻ. പക്ഷെ കഴിഞ്ഞ ഒരു വർഷത്തിനിടെ കുഞ്ഞിനെ പറഞ്ഞ് തനിക്കെതിരെ തിരിച്ചു. മാസത്തിൽ മൂന്ന് ദിവസം കുഞ്ഞിനെ എന്റെ അടുത്ത് നിർത്തണമെന്നാണ് കോടതി ഉത്തരവ്. പക്ഷേ, അഞ്ച് മിനിറ്റിൽ കൂടുതൽ കുഞ്ഞിനെ തന്റെ അടുത്ത് നിർത്താറില്ല. അപ്പു എന്നെ കാണുമ്പോൾ തിരികെ പോകാൻ ധൃതി കൂട്ടും. ആറ് വയസുള്ള കുഞ്ഞിനോട് തന്നെ ഭീകരനായിട്ടാണ് അവർ പറഞ്ഞ് വെച്ചിരിക്കുന്നത്.
കുഞ്ഞിനെ കൈയ്യിലെടുത്താണ് ആദിത്യൻ അമ്പിളിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി ഇല്ലാകഥകൾ പറഞ്ഞു. അമ്പിളിയുടെ മനസ് നിറയെ വിഷം കുത്തി നിറച്ചു. ഒരു സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയം തുടങ്ങിയതോടെ എല്ലാം പൂർണമായി. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാൾ എന്റെ മോനെ ലാളിക്കാൻ ഇറങ്ങിയത്, അപ്പോൾ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന്.
അമ്പിളിയെ ഗുണ്ടകളെ വിട്ട് ആക്രമിച്ചിട്ട് അത് തന്റെ പേരിൽ ആദിത്യൻ ചാർത്തി. തനിക്ക് പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട അവസ്ഥയുണ്ടായെന്നും ലോവൽ പറയുന്നു. മകനെ കാണാനുള്ള അവസരവും അവകാശവും നിഷേധിക്കപ്പെട്ടുകൂടാ. സൽഗുണ സമ്പരന്നനായ പുതിയ ഭർത്താവിനൊപ്പം അമ്പിളി സുഖമായി ജീവിക്കട്ടെ. അമ്പിളിയെ കുറിച്ച് മോശമായ കമന്റുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. തന്റെ വേണ്ടെന്ന് വെച്ച് മറ്റൊരാളുടെ കൂടെ ജീവിച്ച ആളല്ലേ, എന്റെ കുഞ്ഞിന്റെ അമ്മയല്ലേ?…