video
play-sharp-fill

ലക്ഷങ്ങള്‍ വിലയുള്ള തിമിംഗിലഛര്‍ദി സൂക്ഷിച്ചത് വീട്ടിലെ അടുക്കളയില്‍; നാല് പേര്‍ അറസ്റ്റില്‍

ലക്ഷങ്ങള്‍ വിലയുള്ള തിമിംഗിലഛര്‍ദി സൂക്ഷിച്ചത് വീട്ടിലെ അടുക്കളയില്‍; നാല് പേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിമിംഗിലഛർദി (ആംബർഗ്രീസ്) വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തിലെ നാലുപേരെ പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാറും സംഘവും അറസ്റ്റുചെയ്തു. വെള്ളല്ലൂർ സ്വദേശി ഷാജി(58), വെള്ളല്ലൂർ മാർട്ടയിൽ തടത്തരികത്തുവീട്ടിൽ സജീവ്(46), കിളിമാനൂർ പഴയകുന്നുമ്മേൽ ബൈജുനിവാസിൽ ബിജു(41), കോഴിക്കോട് ഉള്ള്യേരി കക്കച്ചേരി ശ്രീഭദ്രാനിവാസിൽ രാധാകൃഷ്ണൻ (48) എന്നിവരാണ് അറസ്റ്റിലായത്.

ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളഭാഗത്ത് ബാഗിൽ ഒളിപ്പിച്ചനിലയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ചുകഷണം തിമിംഗിലഛർദികൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിൽ നിന്നുമാണ് സംഘത്തിന്റെ കൈയിൽ എത്തിയത്.വിദേശരാജ്യങ്ങളിൽ പെർഫ്യൂം നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്.ഇവ കയറ്റിയയച്ചാൽ ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുമെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞു.

സമീപകാലത്തായി നാഗർകോവിൽ, പാറശ്ശാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുനടന്ന അന്തർസംസ്ഥാന തിമിംഗിലഛർദി കടത്തുസംഘത്തിലെ അംഗങ്ങളാണ് ഇവർ.

തിമിംഗിലഛർദിയുടെ ഉറവിടത്തെകുറിച്ചും ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.

പാലോട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു എസ്.വി.നായർ, ഫോറസ്റ്റ് ഓഫീസർമാരായ ബാലചന്ദ്രൻനായർ,എ.ജി.അജയകുമാർ, ജി.ആർ.സജീഷ്കുമാർ, ബീറ്റ് ഓഫീസർമാരായ അജിത് കുമാർ, രാജേഷ്കുമാർ, ഡോൺ വി.കെ. രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച പ്രതികളെ നെടുമങ്ങാട് വനംകോടതിയിൽ ഹാജരാക്കും.