video
play-sharp-fill

ഇരുപതുകാരി തൂങ്ങി മരിച്ചനിലയിൽ : മൃതദേഹത്തിന്റെ കാലുകൾ തറയിൽ മുട്ടി നിൽക്കുന്നു ; കൊലപാതകമെന്ന് സംശയം

ഇരുപതുകാരി തൂങ്ങി മരിച്ചനിലയിൽ : മൃതദേഹത്തിന്റെ കാലുകൾ തറയിൽ മുട്ടി നിൽക്കുന്നു ; കൊലപാതകമെന്ന് സംശയം

Spread the love

സ്വന്തം ലേഖിക

ആലുവ:ആലുവയിൽ 20കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . മൃതദേഹത്തിന്റെ കാലുകൾ തറയിൽ മടങ്ങിയ നിലയിൽ കണ്ടെത്തിയതിനാൽ കൊലപാതകമെന്ന് സംശയം .പറവൂർ കവല വിഐപി ലൈനിലെ വാടക വീട്ടിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ജോയ്‌സി (20)യാണ് മരിച്ചത്. വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ മരക്കഷണത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തി.

വീടിനുള്ളിൽ സ്ലാബിനോട്ചേർന്ന് പട്ടികയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിക്കുന്ന പെൺകുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. പെൺകുട്ടി ഒച്ചവച്ചതോടെ സമീപവാസികൾ ഓടിയെത്തി.സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ തഹസിൽദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് അറിയിച്ചു.ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള ‘ഡയറക്ട് മാർക്കറ്റിങ്ങ്’ സ്ഥാപനത്തിൽ പെൺകുട്ടി ജോലിക്ക് കയറിയത്. വിഐപി ലൈനിലെ വീട് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്ഥാപനം വാടകയ്ക്ക് എടുത്തത്.