video
play-sharp-fill

ആലുവയില്‍ പീഡനത്തിനിരയായ 9 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ അനുവദിക്കും: വീണാ ജോര്‍ജ് ; ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കി

ആലുവയില്‍ പീഡനത്തിനിരയായ 9 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ അനുവദിക്കും: വീണാ ജോര്‍ജ് ; ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കി

Spread the love

ആലുവയില്‍ ക്രൂര പീഡനത്തിനിരയായ ഒൻപത് വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പെൺകുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണുള്ളത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേസമയം, പീഡനക്കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ആലുവയുടെ പരിസര പ്രദേശത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group