play-sharp-fill
അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ രണ്ടാമത് കോട്ടയം ജില്ല സമ്മേളനം നടന്നു; അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു

അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ രണ്ടാമത് കോട്ടയം ജില്ല സമ്മേളനം നടന്നു; അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ രണ്ടാമത് കോട്ടയം ജില്ല സമ്മേളനം താഴത്തങ്ങാടി എച്ച് ഐ എം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

ജില്ല പ്രസിഡന്റ് അജോ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം കടുത്തുരത്തി എം എൽ എ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ , സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാത്തിപ്പാറ മുഖ്യപ്രഭാഷണവും സംസ്ഥന ട്രഷറർ സംഘടന വിശദികരണവും അൽക്ക സഹായ നിധി ബോക്സിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി തോമസ് ജോൺ നിർവ്വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് , ജില്ല ട്രഷറർ മനോജ് പി.സി ജില്ല ക്ഷേമനിധി ഒപ്പാധികാരി ഷാജി കെ.എൻ ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ ഷാജി റ്റി.റ്റി നസീബ്, ജോസ് ചങ്ങനാശ്ശേരി, അഭിലാഷ്. മനു പയ്യപ്പാടി മേഖലയുടെ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു