അല്ലു അർജുന്റെ കുരുക്ക് മുറുകുന്നു: പുഷ്പ 2 പ്രദർശനത്തിനിടയിലെ യുവതിയുടെ മരണത്തിൽ നടന്റെ ബൗൺസർ ആൻ്റണി അറസ്റ്റിൽ
ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ്റെ ബൗൺസരായ ആൻ്റണി അറസ്റ്റിൽ. ആൻ്റണിയുടെ ഉടമസ്ഥതയിലുള്ള ബൗൺസർമാരുടെ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്. സംഭവത്തിൽ തിയേറ്ററിൻ്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു.
സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനേതിരായ കുരുക്ക് മുറുകുമെന്നാണ് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകൾ തിക്കിത്തിരക്കുന്ന ദൃശ്യങ്ങൾ അല്ലു അർജുൻ്റെ ബൗൺസർമാരെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം അല്ലു അർജുൻ്റെ ചോദ്യം ചെയ്യൽ രണ്ടുമണിക്കൂർ തുടർന്നു. അല്ലു അർജുനെ സന്ധ്യ തിയേറ്ററിൽ എത്തിച്ച് പോലീസ് തെളിവെടുത്തേക്കും. രേവതിയുടെ മരണം താൻ കഴിഞ്ഞ ദിവസമാണ് അറിഞ്ഞതെന്ന് നടൻ പോലീസിന് നൽകിയ മൊഴി. പോലീസ് തന്നെ മരണം അറിയിച്ചു എന്നത് കള്ളമാണെന്നും അല്ലു അർജുൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group