
ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി ആറ് യുവാക്കൾ പിടിയിൽ
സ്വന്തം ലേഖിക
ആലപ്പുഴ: മണ്ണഞ്ചേരിയിൽ 11 ഗ്രാം എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ. മണ്ണഞ്ചേരി എട്ടുകണ്ടം കോളനി കണ്ണൻ(മാട്ട കണ്ണൻ- 31), എറണാകുളം ചേരാനല്ലൂർ പീടിയേക്കൽ റോണി(30), വലിയവീട് മുഹമ്മദ് ഫൈസൽ(47), മണ്ണഞ്ചേരി ആഷ്നാ മൻസിലിൽ ആഷിഖ്(30), പൊന്നാട് ഫാസിയ മൻസിലിൽ അഫ്സൽ(32), മണ്ണഞ്ചേരി ചക്കാലവെളി മുഹമ്മദ് സഫിദ്(സനുജ് -35) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
മണ്ണഞ്ചേരി ഐടിസി കോളനിയ്ക്ക് സമീപം കുന്നിനകം ഭാഗത്തു നിന്നും ചെറുകിട വിൽപന ലക്ഷ്യം വച്ച് മണ്ണഞ്ചേരി, ആലപ്പുഴ, പുന്നമട തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുന്ന എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിൽ നിന്നും നേരിട്ട് വാങ്ങിവിൽക്കാൻകൊണ്ടുവന്നതാണെന്നും ഗ്രാമിന് രണ്ടായിരം മുതൽ അയ്യായ്യിരം രൂപ വരെ വിലയ്ക്കാണ് വിൽപന നടത്തുന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
