Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

ആലപ്പുഴ: ആശുപത്രിയിൽ എത്തിക്കാൻ വീട്ടിലെ വെള്ളക്കെട്ട് തടസ്സമായതോടെ നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് സംഭവം. തലവടി ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. മുട്ടോളം വെള്ളത്തിലായ സ്ഥലത്തേക്ക് യഥാസമയം വാഹനം എത്തിക്കാനായില്ല.

വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓമനക്കുട്ടന്റെ വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിനാൽ സംസ്കാരം പിന്നീടേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group