video
play-sharp-fill

പരീക്ഷയിൽ ജയിച്ചിട്ടില്ല; ജോലി ചെയ്യുന്നത് വക്കീലായി, ആൾമാറാട്ടത്തിന് യുവതിക്കെതിരെ കേസുമായി ആലപ്പുഴ ബാർ അസോസിയേഷൻ

പരീക്ഷയിൽ ജയിച്ചിട്ടില്ല; ജോലി ചെയ്യുന്നത് വക്കീലായി, ആൾമാറാട്ടത്തിന് യുവതിക്കെതിരെ കേസുമായി ആലപ്പുഴ ബാർ അസോസിയേഷൻ

Spread the love

 

ആലപ്പുഴ: പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത യുവതിക്കെതിരെ കേസ്. ആലപ്പുഴ ബാർ അസോസിയേഷനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സിസി സേവ്യറിനെതിരെയാണ് പരാതി.

ആൾമാറാട്ടം, വിശ്വാസ വഞ്ചന എന്നിവ ചൂണ്ടികാട്ടിയാണ് അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിലാഷ് നോർത്ത് പൊലീസിൽ പരാതി നൽകിയത്.

തിരുവനന്തപുരം ലോ കോളേജിലാണ് സിസി എൽ.എൽ.ബി പഠിച്ചത്. എന്നാൽ പരീക്ഷ പാസായിരുന്നില്ല. ഇക്കാര്യം അറിയാവുന്നവർ അന്വേഷിച്ചപ്പോൾ പഠിച്ചത് ബംഗ്ലുവരുവിലാണെന്ന് മാറ്റി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയവർ സിസി നൽകിയ റോൾ നമ്പറിൽ അന്വേഷിക്കുകയും, ഈ പേരുകാരിയായ ആരും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണത്തിൽ ബോധ്യമായി. തുടർന്ന് ഇവർക്ക് നോട്ടീസ് നൽകുകയായിരുന്നു.

24 മണിക്കൂറിനകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച അടിയന്തിര എക്‌സിക്യുട്ടീവ് കമ്മിറ്റി ചേർന്ന് ബാർ അസോസിയേഷനിൽ നിന്നു പുറത്താക്കി. പിന്നാലെ ഞായറാഴ്ച പൊലീസിലും പരാതി നൽകി.

ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ വിജയിച്ച സെസി ലൈബ്രററിയുടെ ചുമതല വഹിക്കുകയായിരുന്നു. ജില്ലയിലെ വിവിധ കോടതികളിൽ കേസ് നടത്തിയിട്ടുള്ള ഇവർ നിരവധി കമീഷനുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.