
ആലപ്പുഴയിൽ ബൈക്കിലെത്തി മധ്യവയസ്കന്റെ മാല പൊട്ടിക്കാൻ ശ്രമം; യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: ബൈക്കിലെത്തി മധ്യവയസ്കന്റെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും ആൺസുഹൃത്തും അടൂരിൽ പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി സരിത(27) , കായംകുളം സ്വദേശി അൻവർ ഷാ ( 27 ) എന്നിവരാണ്അറസ്റ്റിലായത്.
ഇന്നലെ രാത്രി എട്ടരയോടെ അടൂർ 14 ആം മൈലിൽ കട നടത്തുന്ന 61 കാരൻ തങ്കപ്പന്‍റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആൺസുഹൃത്ത് അൻവർ ഷായും സരിതയും ചേർന്ന് തങ്കപ്പന്‍റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്കപ്പൻ ഇത് തടഞ്ഞതോടെ പ്രതികൾ ബൈക്കിൽ നിന്നിറങ്ങി തങ്കപ്പനെ മർദിക്കാൻ തുടങ്ങി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അൻവർഷാ ഓടിരക്ഷപ്പെട്ടു. സരിതയെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
കൂട്ടുപ്രതി കായംകുളം സ്വദേശി അൻവർ ഷാ ( 27 ) യെ കൈപ്പട്ടൂരിൽ നിന്നും പൊലീസ് പിടികൂടി. പ്രതികൾ രണ്ടുപേരും ഏറെനാളായി ഒരുമിച്ച് താമസിക്കുന്നവരാണെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.