video
play-sharp-fill

ആലപ്പുഴയിൽ മകന്റെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാനെത്തിയ വയോധികയെ തെരുവുനായ കടിച്ചു കൊന്നു: മുഖം പൂർണമായും കടിച്ചെടുത്ത നിലയിൽ

ആലപ്പുഴയിൽ മകന്റെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാനെത്തിയ വയോധികയെ തെരുവുനായ കടിച്ചു കൊന്നു: മുഖം പൂർണമായും കടിച്ചെടുത്ത നിലയിൽ

Spread the love

 

ആലപ്പുഴ: വീട്ടുമുറ്റത്തിരുന്ന  വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആലപ്പുഴ തകഴി സ്വദേശിനി ചിറയിൽ കാർത്യാനി അമ്മ (81) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.

 

കാർത്യാനി അമ്മയുടെ മൂത്ത മകനായ പ്രകാശിന്റെ ആറാട്ടുപുഴയിലെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാൻ ഇന്ന് രാവിലെ എത്തിയതായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വയോധിക വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു ദാരുണ സംഭവം ഉണ്ടായത്.  ആക്രമത്തിൽ വയോധികയുടെ മുഖപൂർണ്ണമായും നായ കടിച്ചെടുത്തു.

 

വീട്ടുമുറ്റത്ത് കിടന്ന വയോധികയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേ സമയം പ്രദേശത്ത് നായയുടെ ശല്യം രൂക്ഷമാണെന്നാണ് വാർഡ് മെമ്പർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group