video
play-sharp-fill

ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സം​ഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ

ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സം​ഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി പ്രണവിനെയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി വീട്ടിലേക്ക് പോകുന്ന വഴി പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും നൂറനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് പ്രതിക്കായി വ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടാനായത്. പ്രണവ് ലഹരിക്കടിമയാണെന്നും കൃത്യം നടക്കുമ്പോള്‍ അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.