video

00:00

ആലപ്പുഴ പുന്നപ്രയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവത്തിൽ ദുരൂഹത

ആലപ്പുഴ പുന്നപ്രയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പുന്നപ്രയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50 ) ആണ് മരിച്ചത്.

ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യങ്ങൾ പോസ്റ്റ്മോർട്ടം അടക്കമുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂ. മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിൽ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസിന് സംശയമുണ്ട്.

ജെസിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടായിന്നതായി സൂചനകളുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.