
പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം; ബന്ധം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി; ഒളിവിൽ പോയ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കിളിമാനൂർ: കിളിമാനൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണനാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായിരുന്ന പ്രതി ആ ബന്ധം മുതലെടുത്ത് പെൺകുട്ടിയെ ചീമേനിയിൽ നിന്നും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് തിരൂരിൽ എത്തിക്കുകയും അവിടെവച്ച് പീഡിപ്പിക്കുകയും ചെയ്തു. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ പ്രതി കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, കുട്ടി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ച സമയം പ്രതി ഒളിവിൽ പോയി. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.