video
play-sharp-fill

ആലപ്പുഴയിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പ്രണവം നഗറിൽ കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിന്റെ ഭാര്യ ശുഭ എന്ന അമ്പിളി (54), മകൾ അഞ്ചു എന്ന രേവതി (34) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് പുറത്തു പോയ ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ തിരികെ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ് രാത്രി എട്ട് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു.

മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷിജുവാണ് രേവതിയുടെ ഭർത്താവ്. ജാഗ്നവി, ജാഗ്നവ് എന്നിവർ മക്കളാണ്.