Spread the love

.

video
play-sharp-fill

സ്വന്തം ലേഖിക

ആലപ്പുഴ: ദേശീയപാതയില്‍ വീണ്ടും വാഹനാപകടം . റോഡിലെ കുഴി കണ്ട് വെട്ടിക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഗീതാജ്ഞലി (പുതുക്കോട്)യില്‍ ഗോപാലപിള്ള – കാര്‍ത്തിക ദമ്ബതികളുടെ മകന്‍ അനീഷ് കുമാര്‍ (28) ആണ് മരിച്ചത്. ആലപ്പുഴ-പുന്നപ്ര ദേശീയപാതയില്‍ ആണ് അപകടം നടന്നത്. റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച അനീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് 3.45ഓടെ ദേശീയപാതയില്‍ കുറവന്‍തോട് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം. വണ്ടാനം ഭാഗത്തേക്കു ബൈക്കില്‍ പോകുകയായിരുന്ന അനീഷ് റോഡിലെ കുഴി ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.പിക്കപ്പ് വാനിലെ ഡ്രൈവറാണ് മരിച്ച അനീഷ്.സഹോദരങ്ങള്‍ – അജിത് കുമാര്‍, അഞ്ജലി.

ആലപ്പുഴ ഭാഗത്ത് ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. റോഡിലെ കുഴികള്‍ മൂടാത്തതിന് എതിരെ ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദേശീയപാതയിലെ കുഴികള്‍ ഉടനടി അടയ്ക്കണമെന്ന് ഹൈക്കോടതി അന്തശാസനം നല്‍കിയിരുന്നു.

തുടര്‍ന്ന് കുഴിയടയ്ക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഇത് അശാസ്ത്രീയമായ രീതിയിലാണെന്ന് ആക്ഷേപമുയര്‍ന്നു. പാക്കറ്റിലാക്കിയ ടാര്‍ മിക്സ് കൊണ്ടുവന്ന് കുഴികളില്‍ തട്ടി കൈകോട്ട് ഉപയോഗിച്ച്‌ ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.