video
play-sharp-fill

Friday, May 16, 2025
Homeflashകര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി; അങ്കമാലി അതിരൂപത മൂന്നരക്കോടി രൂപ പിഴയൊടുക്കണം; നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടും...

കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി; അങ്കമാലി അതിരൂപത മൂന്നരക്കോടി രൂപ പിഴയൊടുക്കണം; നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും; സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാന്‍ സഭയുടെ കൈവശമുളള ഭൂമി വിറ്റു; ഭൂമിയിടപാടിന് ചിലവാക്കിയ പണത്തിന് കൃത്യമായി രേഖകളില്ല; കര്‍ദിനാള്‍ വിചാരണ നേരിടണം

Spread the love

സ്വന്തം ലേഖകന്‍

അങ്കമാലി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ എറണാകുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. ഗുരുതര സാമ്പത്തിക ക്രമക്കേടും നികുതിവെട്ടിപ്പും ഭൂമിയിടപാടില്‍ നടന്നുവെന്ന് ആദായനികുതി റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചടയ്ക്കുന്നതിനു പകരം രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഭൂമിയിടപാടിന് ചിലവാക്കിയ പണത്തിനും കൃത്യമായി രേഖകളില്ല. ഭൂമി മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് സഭാ നേതൃത്വം പങ്കാളികളായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിയിടപാടിന്റെ ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കര്‍ദിനാളെന്ന് മുന്‍ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവ മൊഴി നല്‍കിയിരുന്നു. സഭയുടെ കോട്ടപ്പടിയിലെ ഭൂമി മറിച്ചുവില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുളള ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ട് കണ്ടെന്നും ഫാദര്‍ ജോഷി പുതുവ പറഞ്ഞു.

യഥാര്‍ഥ വില മറച്ചുവെച്ച് ഭൂമി പ്ലോട്ടുകളായി വില്‍ക്കുകയായിരുന്നു. ഈ ഇടപാടുകളിലും യഥാര്‍ഥ വിലയല്ല രേഖകളില്‍ കാണിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയുള്ള ആറ് ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഇടപാടില്‍ തനിക്കെതിരായ എട്ടു കേസുകളും റദ്ദാക്കണം എന്നും കര്‍ദ്ദിനാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌കോടതി ഉത്തരവ്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ മുന്‍പ് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments