
അഖില കേരള വിശ്വകർമ്മ മഹാ സഭ വിശ്വകർമ്മപുരം ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തിയും ഓണാഘോഷവും നടന്നു
കോട്ടയം: അഖില കേരള വിശ്വകർമ്മ മഹാ സഭ 109 ആം നമ്പർ വിശ്വകർമ്മപുരം ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തിയും ഓണാഘോഷവും നടന്നു.
ശാഖാ പ്രസിഡൻ്റ് പ്രശാന്ത് ആചാര്യ പതാക ഉയർത്തി തുടക്കം കുറിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനി മാമൻ തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
കലാകായിക മത്സരങ്ങൾ, നറുക്കെടുപ്പ്, സമ്മാന ദാനം, സാംസ്കാരിക സമ്മേളനം എന്നിവ നടന്നു. 23 വാർഡ് മെമ്പർ പി ജി അനിൽ കുമാർ സമ്മാന ദാനം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാഖാ സെക്രട്ടറി മനു തിരുമംഗലം ആശംസകൾ അറിയിച്ചു. ഭരണ സമിതി അംഗങ്ങളായ അരുൺ നാരായണൻ, വിഷ്ണു പ്രസാദ്, പി കെ രാജേന്ദ്രൻ, എം വി ജയകുമാർ, ഒ സി ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് സെക്രട്ടറിയുടെ നേതൃത്വത്തിൽ മേഗാ ഷോ നടന്നു.
Third Eye News Live
0