video
play-sharp-fill

ഇന്ത്യ – യുഎഇ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയും; ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുള്‍നാസർ ജമാല്‍ അല്‍ഷാലി

ഇന്ത്യ – യുഎഇ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയും; ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുള്‍നാസർ ജമാല്‍ അല്‍ഷാലി

Spread the love

യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകള്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുള്‍നാസർ ജമാല്‍ അല്‍ഷാലി.

സിഎൻബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കില്‍ ഇത്രത്തോളം കുറവ് വരുമ്ബോള്‍ ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാല്‍ അല്‍ഷാലി പറഞ്ഞു.

കൂടാതെ, ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യൻ വിമാന കമ്ബനികള്‍ അവരുടെ സർവീസുകള്‍ ഉയർത്താൻ മുന്നോട്ടുവന്നാല്‍ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകള്‍ ഉയർത്തുന്നതിലൂടെ മത്സരം മുറുകകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകള്‍ കുറയാനുമാണ് സാധ്യത. പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അല്‍ഷാലി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group