
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പെെലറ്റ് മരിച്ചു; ഹൃദയാഘാതത്തെ തുടർന്നാണ് മരണം
ന്യൂഡല്‍ഹി: ശ്രീനഗർ – ഡല്‍ഹി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ പെെലറ്റ് മരിച്ചു.
ഹൃദയാഘാതത്തെ തുടർന്നാണ് പെെലറ്റ് അർമാൻ (30) മരിച്ചത്. ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ആയിരുന്നു അത്യാഹിതം. വിമാനത്തിനുള്ളില്‍ വച്ച് ഛർദ്ദിച്ച അർമാനെ വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറയുന്നു. അർമാന്റെ വിയോഗത്തില്‍ എയർ ഇന്ത്യ എക്‌സ്‌പ്രസ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഈ സമയം ഞങ്ങള്‍ അർമാന്റെ കുടുംബത്തോടൊപ്പമാണ്. ആവശ്യമായ എല്ലാ സഹായവും കുടുംബത്തിന് നല്‍കും. ഈ ദുഃഖകരമായ അവസ്ഥയില്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കും. അനാവശ്യമായ ആരോപണങ്ങള്‍ ഒഴിവാക്കണം’.- എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0