
‘സമയത്ത് എത്തിയില്ല’; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ച് എയർ ഇന്ത്യ ;ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയത് ഇരുപത്തിരണ്ടോളംപേർ
സ്വന്തം ലേഖിക
ന്യൂഡൽഹി :കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാര്‍ എത്താന്‍ വൈകി എന്ന് ആരോപിച്ചാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്. എന്നാല്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും സീറ്റുകള്‍ മറിച്ചു നല്‍കിയതാകാമെന്നും യാത്രക്കാര്‍ ആരോപിച്ചു.
ഇന്ന് രാവിലെ 5.45 ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്ന എയര്‍ ഇന്ത്യയുടെ AI 425 വിമാനത്തില്‍ ടിക്കറ്റെടുത്ത 22 യാത്രക്കാരാണ് ഡല്‍ഹി വിമാനത്തവളത്തില്‍ കുടുങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളത്തില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചാണ് കമ്പനി, യാത്രക്കാരെ വിമാനത്തില്‍ കയറുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ സമയത്തിനും ഏറെ മുന്‍പ് വിമാനത്താവളത്തില്‍ എത്തിയവര്‍ക്കും യാത്ര നിഷേധിക്കപ്പെട്ടതായി യാത്രക്കാര്‍ ആരോപിച്ചു.
Third Eye News Live
0