
കൊച്ചി: സംസ്ഥാന സർക്കാർ മദ്യത്തിന്റെ നികുതി കുറച്ചതിലും വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിനുള്ള തീരുമാനത്തിലും രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയല്‍.
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ് ഈ തീരുമാനങ്ങളെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരാണെന്ന് പറയുന്നവരില്‍ നിന്നും ഇത്തരം ഒരു ലഹരി പ്രോത്സാഹന നടപടി ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം പിന്നീട് വലിയ ലഹരികളിലേക്ക് ജനങ്ങളെ നയിക്കുമെന്നും, സർക്കാരിന്റെ ഈ പുതിയ തീരുമാനം ലഹരിമുക്ത ലക്ഷ്യങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീരുമാനം തൂഫാൻ പദ്ധതിയുടെ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണെന്നും താമരശ്ശേരി ബിഷപ്പ് ചൂണ്ടിക്കാട്ടി.







