
കൊച്ചി:കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധന.ആഗോളതലത്തില്‍ സേഫ് സോണിലാണെങ്കിലും ആശങ്കാജനകമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഈ വിഭാഗത്തിലെ രോഗബാധിതരില്‍ ഏറെയുണ്ടെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
കേരളത്തില്‍ 15നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്.ഐ.വി രോഗബാധ വർദ്ധിക്കുന്നതായി സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ പഠനം.
ഈ വർഷം ഏപ്രില്‍ മുതല്‍ ഒക്ടോബർവരെ മാത്രമുള്ള പുതിയ രോഗബാധിതരില്‍ 15.4 ശതമാനം പേർ ഈ പ്രായക്കാരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022ല്‍ ഈ പ്രായപരിധിയില്‍ ഒമ്ബത് ശതമാനമായിരുന്ന രോഗബാധിതരുടെ എണ്ണം 2023ല്‍ 12 ശതമാനമായും 2024ല്‍ 14.2 ശതമാനമായും വർദ്ധിച്ചു.
ആഗോളതലത്തില്‍ സേഫ് സോണിലാണെങ്കിലും ആശങ്കാജനകമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഈ വിഭാഗത്തിലെ രോഗബാധിതരില്‍ ഏറെയുണ്ടെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
നിലവില്‍ എച്ച്.ഐ.വി സാന്ദ്രത രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. ഇന്ത്യയിലെ സാന്ദ്രത 0.20 ആയിരിക്കേ, കേരളത്തിലേത് 0.07 മാത്രമാണ്. അശ്രദ്ധമായ ജീവിതരീതി, സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയാണ് രോഗംപിടിപെടാൻ പ്രധാന കാരണങ്ങള്‍.
ഇന്ത്യയില്‍ 25 ലക്ഷമാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം. കഴിഞ്ഞ വർഷം 63000 പേരെ പുതുതായി കണ്ടെത്തി. 32000പേർ എയ്ഡ്സ് മൂലം മരിച്ചു. കേരളത്തില്‍ 23,608 പേരാണ് നിലവിലെ രോഗബാധിതർ.
മൂന്ന് വർഷത്തിനിടെ 4477 പേർക്ക് സംസ്ഥാനത്ത് എച്ച്.ഐ.വി സ്ഥിരീകരിച്ചു. 3393 പുരുഷന്മാരും 1065 സ്ത്രീകളും 19 ട്രാൻസ്ജെൻഡർമാരും ഉള്‍പ്പെടുന്നു. ചികിത്സയ്ക്കെത്തുമ്ബോഴാണ് ഗർഭിണികളില്‍ രോഗം കണ്ടെത്തുന്നത്.







