video
play-sharp-fill

അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി; ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആഗസ്റ്റ് അഞ്ചാം തീയതിയിലേക്കു മാറ്റി

അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി; ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആഗസ്റ്റ് അഞ്ചാം തീയതിയിലേക്കു മാറ്റി

Spread the love

തിരുവനന്തപുരം: കൊല്ലത്തെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് ഒന്നാം തീയതില്‍ നിന്ന് ആഗസ്റ്റ് അഞ്ചാം തീയതിയിലേക്കു മാറ്റിയതായി തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസ് അറിയിച്ചു.

ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബര്‍ 15 മുതല്‍ നവംബര്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group