play-sharp-fill
ടൂർ ഏജന്റെിന്റെ തട്ടിപ്പിനിരയായി വിദ്യാർഥികൾ: എട്ടു ലക്ഷം രൂപയോളം തട്ടിച്ചു : ഡൽഹി കുടിങ്ങിയ വിദ്യാർഥികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേരള ഹൗസിൽ താമസമൊരുക്കി നൽകി

ടൂർ ഏജന്റെിന്റെ തട്ടിപ്പിനിരയായി വിദ്യാർഥികൾ: എട്ടു ലക്ഷം രൂപയോളം തട്ടിച്ചു : ഡൽഹി കുടിങ്ങിയ വിദ്യാർഥികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേരള ഹൗസിൽ താമസമൊരുക്കി നൽകി

സ്വന്തം ലേഖകൻ

 

തൃശൂർ: ടൂർ ഏജന്റെിന്റെ തട്ടിപ്പിനിരയായി വിദ്യാർഥികൾ. തൃശൂർ മണ്ണുത്തി ഡയറി സയൻസ് കോളജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥികളാണ് ടൂർ ഏജന്റിന്റെ തട്ടിപ്പിനിരയായത്. പഠന യാത്രയ്ക്കു പോയ മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങി.


രണ്ട് അധ്യാപകരും ഒരു അനധ്യാപികയും 39 വിദ്യാർഥികളും ഉൾപ്പെടുന്ന സംഘം 18നാണ് ഡൽഹിയിലെത്തിയത്. വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും എട്ട് ലക്ഷത്തിലധികം രൂപ അഡ്വാൻസ് വാങ്ങിയാണ് തിരുവനന്തപുരം ആദിത്യ ഡെസ്റ്റിനേഷൻ എന്ന സ്ഥാപനം ടൂറിന് നേതൃത്വം നൽകിയത്. ഇന്നലെ ഹരിയാനയിലെ കർണാലിലേക്ക് പോകാനിരിക്കേയാണ് ഹോട്ടലിൽ പണം അടച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ടൂർ ഉടമയെ വിളിച്ചെങ്കിലും ഫോൺ ഓഫ് ആയിരുന്നു. തിരുവനന്തപുരത്തെ ഓഫീസും അടച്ചിട്ടിരുന്നു. ടൂർ ഗൈഡായ ആളെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല.ടൂർ ഏജൻസി ഉടമ അരുണിനെപ്പറ്റി അന്വേഷിച്ചപ്പോൾ അയാൾ മൂന്നു ദിവസമായി വീട്ടിൽ എത്തിയിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു. വിദ്യാർത്ഥികൾ പിരിച്ചെടുത്ത 86000 രൂപയാണ് ഹോട്ടലിൽ  കൊടുത്തത്.

 

ഡൽഹിയിൽ യാത്ര ചെയ്യാൻ ഉപയോഗിച്ച ബസിനുള്ള തുകയും ടൂർ ഏജൻസി നൽകിയില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന ട്രാവൽ ഏജൻസിക്ക് അംഗത്വമില്ലെന്ന് ട്രാവൽ-ടൂറിസം മേഖലയിലെ ഔദ്യോഗികസംഘടനകൾ അറിയിച്ചു.

 

 

മൂന്നു ദിവസത്തെ യാത്രയിൽ അമൃത്സർ, മണാലി, ഡെറാഡൂൺ, ഡൽഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനാണു പദ്ധതി. തട്ടിപ്പ് അറിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിദ്യാർഥികൾക്ക് കേരള ഹൗസിൽ താമസവും ഭക്ഷണവും ഒരുക്കി.

 

 

 

കേരള ഹൗസ് അധികൃതർ ഹരിയാനയിലെ കർണാൽ വരെ യാത്രയ്ക്കു സൗകര്യമൊരുക്കി. ഏജൻസിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇത്തരം ഏജൻസികളെ നിയന്ത്രിക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപവൽക്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞു.