video
play-sharp-fill

ഹീറോപാന്തി 2 പരാജയപ്പെട്ടതോടെ ഡിപ്രഷനിലായി ; ടൈ​ഗർ ഷ്റോഫ്

ഹീറോപാന്തി 2 പരാജയപ്പെട്ടതോടെ ഡിപ്രഷനിലായി ; ടൈ​ഗർ ഷ്റോഫ്

Spread the love

ബോളിവുഡിലെ ഏറ്റവും ജനപ്രിയ യുവനടൻമാരിൽ ഒരാളാണ് ടൈഗർ ഷ്റോഫ്. ആക്ഷൻ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ അവസാനമിറങ്ങിയ ചിത്രം ‘ഹീറോപാന്തി 2’ ബോക്സ് ഓഫീസ് പരാജയമായിരുന്നു. ഈ പരാജയം തന്നെ എങ്ങനെ ബാധിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ടൈഗർ.

കരൺ ജോഹറിന്‍റെ കോഫി വിത്ത് കരൺ എന്ന ഷോയിലാണ് ടൈഗർ ഷ്റോഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹീറോപാന്തി 2 ന്‍റെ പരാജയം തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയം തകർന്നു പോയി. വിഷാദത്തിലായി. ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നതിനാൽ താൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തുവെന്ന് പറയില്ല. തനിക്ക് സാമൂഹിക ജീവിതമോ ധാരാളം സുഹൃത്തുക്കളോ ഇല്ലെന്നും താരം പറഞ്ഞു.

ഹീറോപാന്തിയുടെ പരാജയം മറികടക്കാൻ ഇമോഷണൽ ഈറ്റിങ് ആരംഭിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എന്നെ വിലയിരുത്തുന്നത് ബോക്സോഫീസാണ്. സ്ക്രീനിൽ എന്നെ കാണിക്കുമ്പോൾ ഉയരുന്ന ആ വിസിലുകൾക്കും എല്ലാത്തിനും വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. പുതിയ സിനിമയിലൂടെ ഞാൻ തിരിച്ചുവരും, ടൈ​ഗർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group