ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടക്കി അയച്ച ഗർഭിണി മാസം തികയാതെ പ്രസവിച്ചു; നവജാതശിശു മരിച്ചു; ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ
സ്വന്തം ലേഖകൻ
ആലപ്പുഴ; ഗർഭിണി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചു. ആശുപത്രിയിൽ നിന്ന് മടക്കി അയച്ചതിന് മണിക്കൂറുകൾക്കു ശേഷമാണ് പ്രസവവും കുട്ടിയുടെ മരണവും . ചേർത്തല കഞ്ഞിക്കുഴി വേലിക്കകത്ത് വീട്ടിൽ ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്നു ധന്യ. സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ഉണ്ണിക്കണ്ണൻ പരാതി നൽകി.
അസഹ്യമായ നടുവേദനയെത്തുടർന്ന് ഇന്നലെ പുലർച്ചെ 2.45നാണ് ധന്യയെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. പരിശോധിച്ച ശേഷം ഡോക്ടർ വീട്ടിലേക്കു വിടുകയായിരുന്നു. എന്നാൽ വീട്ടിലെത്തി രണ്ടു മണിക്കൂറിനകം പ്രസവിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. അടിയന്തര ചികിത്സ നൽകാതിരുന്നതാണു കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചാണ് ഭർത്താവ് ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.
Third Eye News Live
0