video
play-sharp-fill

വെഞ്ഞാറമൂടിലെ കൂട്ടക്കൊല; അഫാൻ ആരെയും കൊല്ലില്ലന്ന് അമ്മ ഷെമി: ബാങ്ക് ജീവനക്കാരില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായെന്നും ഷെമി വെളിപ്പെടുത്തി.

വെഞ്ഞാറമൂടിലെ കൂട്ടക്കൊല; അഫാൻ ആരെയും കൊല്ലില്ലന്ന് അമ്മ ഷെമി: ബാങ്ക് ജീവനക്കാരില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായെന്നും ഷെമി വെളിപ്പെടുത്തി.

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്ത്.
ബാങ്ക് ജീവനക്കാരില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായെന്ന് കേസിലെ പ്രതി അഫാൻ്റെ അമ്മ ഷെമി.

ബാങ്കില്‍ 8 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നുവെന്നും 4 ലക്ഷം രൂപ റഹീം വിദേശത്തുനിന്ന് കുടുംബത്തിന് എത്തിച്ചു നല്‍കിയെന്നും ഷെമി പറഞ്ഞു.
എന്നാല്‍ 2 ലക്ഷം രൂപ മാത്രം ബാങ്കില്‍ അടച്ചുവെന്നാണ് ഷെമി പറയുന്നത്. ബാക്കി പണം എന്തു ചെയ്തു എന്നതിന് ഷെമി മറുപടി പറഞ്ഞില്ല.

കൊലപാതകത്തിന് ഒരാഴ്ച മുമ്പ് അബ്ദുല്‍ റഹീം 60000 രൂപ വീട്ടില്‍ എത്തിച്ച്‌ നല്‍കിയെന്നും അഫ്ഫാന്റെ സുഹൃത്ത് ഫർസാനയുടെ മാല എടുത്തു നല്‍കാൻ 40000 രൂപയും , വീട്ടു ചെലവിന് ഇരുപതിനായിരം രൂപയും ആണ് നല്‍കിയത് എന്നും ഷെമി വെളിപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“വീട്ട് ചിലവിന് മുൻപും പണം റഹീം എത്തിച്ചു നല്‍കി.അഫാനും ഫർസാനയും തമ്മിലുള്ള ബന്ധം അച്ഛൻ റഹീമിനും അറിയാമായിരുന്നു.പഠിച്ച്‌ ജോലി ലഭിച്ചാല്‍ വിവാഹം നടത്താമെന്ന് അബ്ദുല്‍ റഹീം ഉറപ്പ് നല്‍കി.”- ഷെമി പറഞ്ഞു.

അതേസമയം പേരമലയിലെ വീട്ടില്‍ ഇനി താമസിക്കാനില്ലെന്ന് ഭർത്താവ് റഹീമിനോട് ഷെമി പറഞ്ഞതായാണ് വിവരം. അഫാൻ ആരെയും കൊല്ലില്ലെന്നും ഷമി ആവർത്തിച്ച്‌ പറയുന്നുണ്ട്.