Spread the love

പത്തനംതിട്ട: സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം. തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാരനായ മനുകുമാർ ആരോപിച്ചു.

video
play-sharp-fill

ഓട്ടോമാറ്റിക് ഡോറുള്ള ബസാണിത്. വിദ്യാർത്ഥി ബസിലേക്ക് കയറുന്നതിനിടെ ഡോർ അടയുകയായിരുന്നു. ഈ സമയം തന്നെ ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ പിടിവിട്ട് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. വിദ്യാർത്ഥിക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റതെന്നാണ് വിവരം. വീണയുടൻ കുട്ടി സ്വയം എഴുന്നേൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയാൾ കാവുംഭാഗം ജങ്ഷനില്‍ വച്ച്‌ തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു. തങ്ങളുടെ ബസില്‍ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ അദ്ദേഹത്തോട് തട്ടിക്കയറി. തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മില്‍ തർക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group