Spread the love

പത്തനംതിട്ട: അടൂരില്‍ സിപിഐ സ്ഥാനാർഥിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രിജി കണ്ണനെതിരെ ഫേസ്ബുക്ക് കമന്റുമായി സിപിഐ നേതാവ് രംഗത്ത്.
സിപിഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം ഇ കെ സുരേഷ് ആണ് എതിർപ്പ് പരസ്യമാക്കിയത്.

video
play-sharp-fill

പ്രിജിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്റെ പോസ്റ്റിനു താഴെയാണ് എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയത്. കുടിയേറ്റ കർഷകർക്ക് നമോവാഹം- എന്നായിരുന്നു കമന്റ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ചേരുന്നതാണ് നല്ലതെന്നും കമന്റ് ചെയ്തു.

കൊല്ലം മുൻ ജില്ലാ പഞ്ചായത്തംഗം പ്രിജി കണ്ണനെ അടൂരില്‍ സ്ഥാനാർത്ഥിയായി ഇന്നലെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ജില്ലാ നേതൃത്വം പ്രിജിയുടെ പേര് നിർദ്ദേശിച്ചിരുന്നില്ല. അടൂരിലെ മുതിർന്ന നേതാവാണ് ഇ കെ സുരേഷ്. സുരേഷിൻ്റെ പേര് മണ്ഡലം കമ്മിറ്റി സ്ഥാനാർഥി ആയി നിർദേശിച്ചരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഐ. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനില്‍ക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെ അടൂർ മണ്ഡലത്തില്‍

ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയായി. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.