play-sharp-fill
അടൂര്‍ റസ്റ്റ് ഹൗസിലെ സംഘര്‍ഷം: താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു; ഉത്തരവ് ഇറക്കിയത് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

അടൂര്‍ റസ്റ്റ് ഹൗസിലെ സംഘര്‍ഷം: താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു; ഉത്തരവ് ഇറക്കിയത് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

സ്വന്തം ലേഖിക

പത്തനംതിട്ട: അടൂര്‍ റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു.

ഇന്ന് നടന്ന സംഘര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി. താത്കാലിക ജീവനക്കാരനായ രാജീവ് ഖാനാണ് ജോലി നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് രാജീവിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടുകൊണ്ട് ഉത്തരവ് ഇറക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ രാജീവ് ഖാന്‍ പ്രതികള്‍ക്ക് മുറി നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ 25നാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിന്‍ വര്‍ഗീസിനെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തില്‍ അടൂരിലെത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചത്. കേസില്‍ നേരത്തെ അഞ്ച് പ്രതികളെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയിരുന്നു.

ഈ പ്രതികള്‍ക്ക് മുറി നല്‍കിയതാണ് രാജീവ് ഖാന്‍ ചെയ്ത കുറ്റം. ഇന്ന് രാവിലെ അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദ്ദനക്കേസിലെ പ്രതികള്‍ കുണ്ടറയില്‍ നിന്ന് പൊലീസിന് നേരെ വടിവാള്‍ വീശി കടന്നു കളഞ്ഞിരുന്നു.

പ്രതികളുടെ അക്രമത്തില്‍ നിന്നും രക്ഷപടാന്‍ പൊലീസ് സംഘം നാല് റൗണ്ട് വെടിയുതിര്‍ത്തു. പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രക്ഷപെട്ടത്.