
പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; അര്‍ദ്ധരാത്രി പാചകപ്പുരയില്‍ അതിക്രമിച്ചുകയറി ഭക്ഷണം പാകം ചെയ്തു; പാത്രങ്ങള്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞു; പ്രൊജക്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചു
സ്വന്തം ലേഖിക
പത്തനംതിട്ട: അര്‍ദ്ധരാത്രി സര്‍ക്കാര്‍ സ്കൂളില്‍ കയറി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.
സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലെ പാചകപ്പുരയില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഭക്ഷണം പാകം ചെയ്യുകയും പാത്രങ്ങള്‍ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.
അടൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂളിലാണ് സംഭവം. പ്രൊജക്ടര്‍ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചു.
രാവിലെ അധ്യാപകര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുൻപും പലതവണ സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികളും രക്ഷിതാക്കളും പറഞ്ഞു.
Third Eye News Live
0