video
play-sharp-fill

പത്താം ക്ലാസ്സ്‌ വിജയം നേടിയവർക്ക് ആശങ്കവേണ്ട ; പ്ലസ് വണ്ണിന് സീറ്റ് ഉണ്ട്

പത്താം ക്ലാസ്സ്‌ വിജയം നേടിയവർക്ക് ആശങ്കവേണ്ട ; പ്ലസ് വണ്ണിന് സീറ്റ് ഉണ്ട്

Spread the love

കോട്ടയം :പത്താംതര പരീക്ഷയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധേയ വിജയം നേടിയ കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്കപ്പെടേണ്ടതില്ല. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾക്കും സ്‌കൂളുകൾക്കുമാണ് തിരഞ്ഞെടുപ്പിന് അവസരം. ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്‌കൂൾമാറ്റം കൂടാതെ തന്നെ പഠനം തുടരാൻ സാധിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ ഉറപ്പ് നൽകുന്നു.

ജില്ലയിൽ ആകെ 133 ഹയർസെക്കൻഡറി സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത് — അതിൽ 41 സർക്കാർ, 71 എയ്ഡഡ്, 21 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉണ്ട്. ഇതിന് പുറമെ 33 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളും, പോളിടെക്‌നിക്, ഐ.ടി.ഐ. സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു.

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട തീയതികൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ അപേക്ഷ: മെയ് 14 മുതൽ 20 വരെ

ട്രയൽ അലോട്ട്‌മെന്റ്: മെയ് 24

ആദ്യ അലോട്ട്‌മെന്റ്: ജൂൺ 2

രണ്ടാം അലോട്ട്‌മെന്റ്: ജൂൺ 10

മൂന്നാം അലോട്ട്‌മെന്റ്: ജൂൺ 16

ക്ലാസുകൾ ആരംഭിക്കുന്നത്: ജൂൺ 18

പിന്നീട് ഒഴിവുകൾ നിറയ്ക്കാൻ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടക്കും. ജൂലൈ 23-നാണ് പ്രവേശന നടപടികളുടെ അവസാനതീയതി.

വിദ്യാർത്ഥികൾക്ക് സ്വന്തമായി അല്ലെങ്കിൽ പഠിച്ച ഹൈസ്കൂളിലെ കംപ്യൂട്ടർ ലാബ് വഴി, അദ്ധ്യാപകരുടെ സഹായത്തോടെ അപേക്ഷ സമർപ്പിക്കാം. ഇത്തവണയും സയൻസ് വിഷയങ്ങൾക്കാണ് ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കപ്പെടുന്നത്.

സേ പരീക്ഷ വിവരങ്ങൾ:

യോഗ്യത നേടാനാകാത്ത റഗുലർ വിദ്യാർത്ഥികൾക്കായി മെയ് 28 മുതൽ ജൂൺ 2 വരെ സേ പരീക്ഷ നടക്കും.

ഫലം ജൂൺ അവസാനം പ്രഖ്യാപിക്കും.

മൂന്നു വിഷയങ്ങൾക്കുവരെ പരീക്ഷ എഴുതാൻ അവസരമുണ്ട്.

പ്രവേശനത്തിനുള്ള ആകെ സീറ്റുകൾ: 22,500

യോഗ്യത നേടിയ വിദ്യാർത്ഥികൾ: 18,495

ആൺകുട്ടികൾ: 9302

പെൺകുട്ടികൾ: 9193

ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനവും ഇത്തവണ മുതൽ ഏകജാലക സംവിധാനത്തിലൂടെ തന്നെ നടക്കും.