
സ്വന്തം ലേഖകൻ
പാലാ: ലോക രക്തദാതാ ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ (14-6-2022) പാലായിൽ നടക്കും. കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം, പാലാ സെൻ്റ് തോമസ് കോളേജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
രാവിലെ പത്തിന് പാലാ സെൻ്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല ആചരണം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി അദ്ധ്യക്ഷത വഹിക്കും.
മെഗാ രക്തദാന ക്യാമ്പ് പാലാ എഎസ്പി നിധിൻരാജ് പി ഐപിഎസ് ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയയും മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയും മുഖ്യാതിഥികളായി പങ്കെടുക്കും. സെൻ്റ് തോമസ് കോളേജ്
പ്രിൻസിപ്പൽ ഡോ. ജയിംസ് ജോൺ മംഗലത്ത്, പാലാ എഎസ്പി നിധിൻരാജ് പി ഐപിഎസ് എന്നിവർ സന്ദേശങ്ങൾ നല്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ, ഷിബു തെക്കേമറ്റം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, സെൽഫ് ഫിനാൻസിംഗ് കോ-ഓർഡിനേറ്റർ ഡോ. പി ഡി ജോർജ്, ഡോ. ജയേഷ് ആൻ്റണി,
റോബേഴ്സ് തോമസ്, ലഫ്. റ്റോജോ ജോസഫ്, ഡോ. അനീഷ് സിറിയക് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.







