video
play-sharp-fill

പ്രശസ്ത മലയാള സിനിമ നടി കോഴിക്കോട് ശാരദ അന്തരിച്ചു

പ്രശസ്ത മലയാള സിനിമ നടി കോഴിക്കോട് ശാരദ അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്; നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ തുടക്കം.

1979-ൽ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ്‌ ആദ്യ ചിത്രം.

അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി നൂറോളം ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌.

സിനിമയിൽ കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.