play-sharp-fill
നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ് ; ഒരു മകളുണ്ട് എന്നത്  ഒരു പ്രശ്നമേയല്ല വീഡിയോയുമായി സന്തോഷ് വർക്കി ; പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്രയും ചീപ്പാകരുതെന്ന് കമന്റുകളും

നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ് ; ഒരു മകളുണ്ട് എന്നത്  ഒരു പ്രശ്നമേയല്ല വീഡിയോയുമായി സന്തോഷ് വർക്കി ; പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്രയും ചീപ്പാകരുതെന്ന് കമന്റുകളും

സ്വന്തം ലേഖകൻ

മോഹൻലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിൻെറ റിവ്യൂവിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് വർക്കി.

ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. നടി നിത്യ മേനനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സന്തോഷ് വർക്കിക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിത്യാ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിത്യാ മേനൻ തന്നെ വിമ‍ർശനം ഉന്നയിച്ചതോടെ സന്തോഷ് വർക്കി മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും സിനിമാ നടിമാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉണ്ടായി.

നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോനിഷ മോഹന്‍ മേനോന്‍, ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യർ, നടൻ കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസൻ തുടങ്ങിയവരെയും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

ഇപ്പോള്‍ ഇതാ വീണ്ടും സമാനമായ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ടണ്ണൻ. നടി മീരയെ കുറിച്ചാണ് കഴിഞ്ഞ ദിവസം വീഡിയോയില്‍ സന്തോഷ് വർക്കി സംസാരിച്ചത്. നടി മീനക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണെന്ന് സന്തോഷ് വർക്കി പറഞ്ഞു. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെണ്‍കുട്ടിയാണ് മീന. അതുകൊണ്ടുതന്നെ മീനെക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണെന്നും അതുകൊണ്ട് മീനക്ക് ഒരു മകളുണ്ട് എന്നത് തനിയ്ക്ക് ഒരു പ്രശ്നമേയല്ലെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.

അതേസമയം, നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ സന്തോഷ് വർക്കിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്രയും ചീപ്പാകരുതെന്നാണ് മിക്കവരും പറയുന്നത്. സ്ഥിരമായി ഇത്തരത്തില്‍ പബ്ലിസിറ്റിക്ക് വേണ്ടി നായകന്മാരെയും നായികമാരെയും പറ്റി എന്തും പറയാമെന്ന് കരുതരുതെന്ന് പറയുന്നവരുമുണ്ട്. നിയമ നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നവരും കുറവല്ല.