video
play-sharp-fill

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ അറിവോടെ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നടക്കുന്നത് നിർണ്ണായക നീക്കം

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ അറിവോടെ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നടക്കുന്നത് നിർണ്ണായക നീക്കം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയ്ക്കു പിൻതുണ നൽകാതെ ഗുണ്ടാ മാഫിയ സംഘത്തിനും ഒരു പ്രമുഖ നടനും പിൻതുണയുമായി സിനിമാ മേഖല. നടിയെ ഒറ്റപ്പെടുത്തിയ മാഫിയ സംഘം നടിയുടെ കേസ് അട്ടിമറിക്കുന്നതിനായി തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

ഇടതു സർക്കാറിനെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായി കേസിൽ വലിയ അട്ടിമറി ശ്രമമാണ് നടക്കുന്നത്. ഇതിനെല്ലാം പിന്നിലുള്ളത് സിനിമാ രംഗത്തെ തെന്ന വമ്പൻ സ്രാവുകളാണ് താനും. ഗണേശ് കുമാറിന്റെ അറിവോടും ആശിർവാദത്തോടും കൂടിയാണ് ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തല സാക്ഷികളെ ഭീഷണിപ്പെടുത്താൻ രംഗത്തെത്തിയത്. ഗണേശിനെ ദിലീപ് വീട്ടിലെത്തി കണ്ട ശേഷമായിരുന്നു ഈ കരുനീക്കങ്ങളെല്ലാം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാക്ഷിയെ ഭീഷണിപ്പെടുത്താൻ മാത്രമായി പ്രത്യേക സിം കാർഡ് എടുത്തിരുന്നു എന്നതിൽ നിന്നു തന്നെ ഇതിലെ ഗൂഢാലോചന വ്യക്തമാകും. തമിഴ്നാട്ടിൽ നിന്നെടുന്ന ഫോൺ നമ്പറിൽ നിന്ന് കേസിലെ മാപ്പ് സാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ മാത്രമാണ് വിളിച്ചിരിക്കുന്നത്. ഈ സമയം ഫോൺ വിളിച്ചയാളുടെ ടവർ ലൊക്കേഷൻ പത്തനാപുരം ആയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കെ.ബി ഗണേശ് കുമാർ എംഎൽഎയുടെ സഹായി ബി.പ്രദീപ് കുമാർ കാസർകോടെത്തി സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരി 28നാണ് മുഖ്യസാക്ഷിയായ വിപിൻലാലിനെ ഫോണിൽ വിളിക്കുന്നത്. ഇതിൽ നിന്ന് ഒരു കോൾ മാത്രമാണ് ചെയ്തിരിക്കുന്നത്. പരാതി വന്നാലും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനാണ് പ്രദീപ് കുമാർ പ്രത്യേക സിം കാർഡ് ഇതിനായി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തിൽ ഗണേശ് നിലപാട് വ്യക്കമാക്കണമെന്ന് പി.ടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു.

കേസിൽ സാക്ഷിയുടെ അമ്മാവനെ ഭീഷണിപ്പെടുത്തിയയാളെ തേടി ബേക്കൽ പൊലീസ് വീണ്ടും കൊട്ടാരക്കരയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ടാണ് പ്രദീപ് ഭീഷണി മുഴക്കിയത്. ഒരാഴ്ചമുൻപ് ബേക്കൽ ഇൻസ്പെക്ടർ എ.അനിൽകുമാർ കൊട്ടാരക്കരയിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. അതിനാൽ ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള തുടർ ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻലാലാണ് പരാതിക്കാരൻ. ഇയാളുടെ അമ്മാവൻ ബേക്കൽ മലാംകുന്നിലെ ഗിരിഷ്‌കുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. ഈ വർഷം ജനവരി 24-നാണ് ഭീഷണിയുണ്ടായത്. ഗിരീഷ്‌കുമാർ ജോലിചെയ്യുന്ന കാസർകോട്ടെ ജൂവലറിയിലെത്തി ഭീഷണി മുഴക്കിയെന്നാണ് പരാതി. ജൂവലറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച പൊലീസിന് പ്രതി പ്രദീപ് കോട്ടത്തലയാണെന്ന് ബോധ്യപ്പെട്ടു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് പ്രദീപ് താമസിച്ചത്. അവിടെ തിരിച്ചറിയൽ രേഖയായി കൊടുത്തത് ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പായിരുന്നു. ഇതും പൊലീസ് തെളിവായി എടുത്തു.

നേരിട്ട് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. പിന്നീട് കഴിഞ്ഞ സെപ്റ്റംബർ 24, 25 തീയതികളിൽ രണ്ടു ഭീഷണിക്കത്തുകൾ തപാലിൽ കിട്ടി. ഇതുകൂടി ആയപ്പോഴാണ് വിപിൻലാൽ ബേക്കൽ പൊലീസിന് പരാതി നൽകിയത്. ഭീഷണിയുണ്ടായ ഫോൺകോളിനു പിന്നാലെ നടത്തിയ അന്വേഷണം ചെന്നെത്തിയത് തിരുനൽവേലിയിൽ. അവിടത്തെ ഒരാളുടെ പേരിലായിരുന്നു സിം കാർഡ്. എന്നാൽ അയാൾക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമായി.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കുവേണ്ടി കാക്കനാട്ടെ സബ് ജയിലിൽനിന്ന് കത്തെഴുതിയ ആളാണ് വിപിൻലാൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് ഇയാൾ. വിപിൻലാൽ ചെക്ക് കേസിൽ റിമാൻഡിലായപ്പോഴാണ് ആ സെല്ലിലേക്ക് പൾസർ സുനിയെത്തുന്നത്. നടൻ ദിലീപിനുള്ള കത്തായിരുന്നു ഇതെന്ന് വിപിൻലാലിന്റെ സാക്ഷിമൊഴിയിലുണ്ട്. തനിക്ക് നൽകാനുള്ള ബാക്കി പണം പറയുന്നിടത്ത് എത്തിക്കണമെന്നാണ് കത്തിലെ വാചകം.

ഈ കത്ത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളിലെത്തിയപ്പോൾ കൈയക്ഷരത്തിന്റെ ഉടമ വിപിൻലാൽ കേസിലെ സാക്ഷിയാകുകയായിരുന്നു. ഇതോടെ ഇയാളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. വീടു വച്ചു നൽകാം, പണം തരാം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ആദ്യം. സ്വരം ഭീഷണിയുടേതായപ്പോൾ വിപിൻലാൽ മാതാപിതാക്കൾക്കൊപ്പം അമ്മാവൻ താമസിക്കുന്ന കാസർകോട് ജില്ലയിലെ ബേക്കൽ മലാംകുന്നിലേക്ക് താമസം മാറ്റി. ഈ വർഷം മാർച്ചിൽ സാക്ഷിവിസ്താരമുണ്ടാകുമെന്നറിഞ്ഞപ്പോൾ വീണ്ടും ഭീഷണി തുടങ്ങി. ഇതിന്റെ തുടർച്ചയാണ് കാസർകോട്ടെത്തിയുള്ള ഭീഷണി. വിപിൻലാലിന്റെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു മുന്നറിയിപ്പ്.

മോഹൻലാലിന്റെ നേതൃത്വത്തിൽ 2020 ജനുവരിയിൽ ദിലീപ് അടക്കമുള്ള താരങ്ങൾ ഒത്തുകൂടിയിരുന്നു. അതിന് ശേഷമാണ് സാക്ഷിയെ സ്വാധീനിക്കാൻ ഗണേശിന്റെ സെക്രട്ടറിയുടെ ശ്രമം. ഇതും കേസിന്റെ പ്രാധാന്യം ഏറെ വർധിപ്പിക്കുന്നതാണ്.