
നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നൽകിയത്.തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്.
വിചാരണക്കോടതിയിലുള്ള, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതിനാൽ ഫൊറൻസിക് പരിശോധന ആവശ്യമാണെന്നും നിലവിൽ ലഭിച്ച ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ വൈകിക്കാനാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആരോപണം. ഏതു വിധേനയും കസ്റ്റഡിയിൽ വാങ്ങുകയും ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് വരുത്തിത്തീർക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു.
Third Eye News Live
0