video
play-sharp-fill

15 വർഷത്തെ പ്രണയ സാഫല്യം ; ‘പണി’യിലെ നായിക അഭിനയ വിവാഹിതയായി

15 വർഷത്തെ പ്രണയ സാഫല്യം ; ‘പണി’യിലെ നായിക അഭിനയ വിവാഹിതയായി

Spread the love

‘പണി’ സിനിമയിലെ നായിക അഭിനയ വിവാഹിതയായി. ഹൈദരാബാദിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വെഗേസന കാര്‍ത്തിക് എന്നാണ് അഭിനയയുടെ ഭര്‍ത്താവിന്റെ പേര്. പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തങ്ങള്‍ ഒന്നിച്ച് പഠിച്ചു വളര്‍ന്നവരാണെന്നും, ഏറ്റവും നന്നായി പരസ്പരം അറിയാമെന്നും അഭിനയ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മാര്‍ച്ച് 9 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് മോതിരം മാറ്റം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അന്ന് അഭിനയ പങ്കുവച്ചത്. ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും അതൊന്നും ഒന്നിനും തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ നടി കൂടിയാണ് അഭിനയ.

നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു. മലയാളത്തില്‍ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്, വണ്‍ ബൈ ടു, ദ് റിപ്പോര്‍ട്ടര്‍ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group