video
play-sharp-fill

ഉല്ലാസ യാത്രയിലൂടെ സിനിമ അരങ്ങേറ്റം; നായക,വില്ലൻ വേഷങ്ങളിലായി അഭിനയിച്ചത് നൂറിലേറെ സിനിമകൾ; 70കളിലും 80കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നടൻ; നിരവധി ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞാടി; ഒടുവിൽ അർബുദരോഗത്തെ തുടർന്ന് അന്ത്യം; നടൻ രവികുമാർ വിടവാങ്ങുമ്പോൾ

ഉല്ലാസ യാത്രയിലൂടെ സിനിമ അരങ്ങേറ്റം; നായക,വില്ലൻ വേഷങ്ങളിലായി അഭിനയിച്ചത് നൂറിലേറെ സിനിമകൾ; 70കളിലും 80കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നടൻ; നിരവധി ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞാടി; ഒടുവിൽ അർബുദരോഗത്തെ തുടർന്ന് അന്ത്യം; നടൻ രവികുമാർ വിടവാങ്ങുമ്പോൾ

Spread the love

തൃശൂർ: പഴയകാല ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്.

തൃശൂർ സ്വദേശിയാണ് രവികുമാർ. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ല്‍ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്.

പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയില്‍ തിളങ്ങി നിന്ന നടനാണ് രവികുമാർ. മലയാളത്തിലും തമിഴിലുമായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകളില്‍ നായകനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുണ്ട്. 1975 ല്‍ പുറത്തിറങ്ങിയ ഉല്ലാസ യാത്ര എന്ന സിനിമയിലൂടെ ആയിരുന്നു രവികുമാറിന്റെ അരങ്ങേറ്റം.

തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമ വിട്ട നടൻ ടെലിവിഷനില്‍ സജീവമായിരുന്നു. മലയാളത്തിലും തമിഴിലും നിരവധി പരമ്ബരകളില്‍ അദ്ദേഹം അഭിനയിച്ചു. അടുത്തിടെ ആറാട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് അദ്ദേഹം തിരിച്ച്‌ എത്തിയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ അഞ്ചിലും അദ്ദേഹം ഒടുവില്‍ അഭിനയിച്ചിരുന്നു.

നടൻ രവികുമാറിനെ കുറിച്ച്‌ കലൂർ ഡെന്നീസ് പറഞ്ഞതിങ്ങിനെ….

ഐ.വി. ശശി ചിത്രങ്ങളാണ് രവികുമാറിന് പ്രണയനായക പട്ടം നേടിക്കൊടുത്തത്. 1975 ല്‍ റോമിയോയിലൂടെയാണ് രവികുമാറിന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ഐ.വി. ശശിയുടെ ചിത്രങ്ങളില്‍ നായകനായതോടെയാണ് രവികുമാറിനെ ജനം ശ്രദ്ധിക്കാൻ തുടങ്ങിയത്. വമ്ബൻ ഹിറ്റായ ഐ.വി. ശശിയുടെ അവളുടെ രാവുകളില്‍ നായകനായതോടെ രവികുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി,’

‘ഒരു സിനിമാ നടനു വേണ്ട യോഗ്യതകള്‍ എന്താണെന്ന് ഒക്കെയുള്ള അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് രവികുമാർ സിനിമ കളരിയിലേക്ക് വരുന്നത്. ഞാൻ തിരക്കഥ എഴുതിയ രണ്ടു ചിത്രങ്ങളില്‍ മാത്രമേ രവികുമാർ അഭിനയിച്ചിട്ടുള്ളൂ.

1982 ല്‍ ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത കർത്തവ്യത്തില്‍ അഭിനയിക്കാനായി വന്നപ്പോള്‍ അല്‍പ്പം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമാണെന്നറിഞ്ഞിട്ടും ഒരു പരാതിയോ പരിഭവമോ പറയാതെ വളരെ സന്തോഷത്തോടെയാണ് തന്റെ ഭാഗം രവി അഭിനയിച്ചത്. ശശിയുടെ അവളുടെ രാവുകള്‍ വരുന്നതിനു മുൻപെ ഞാനും രവികുമാറും തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ട്,’

‘1977 ല്‍. ഈ മനോഹരതീരത്തിന്റെ തിരക്കഥ വായിച്ചു കേള്‍പ്പിക്കാനും ചില ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യാനും വേണ്ടി അതിന്റെ നിർമാതാക്കളോടൊപ്പം ഞാൻ ഐ.വി.ശശിയെ കാണാൻ ഒരു ദിവസം ഹൈദരാബാദിലേക്കു പോയി. ഹൈദരാബാദിലാണ് ശശിയുടെ അംഗീകാരത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.