video
play-sharp-fill

കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Spread the love

ബംഗളുരു : കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി.

മൂന്ന് ദിവസം മുമ്ബ് തൂങ്ങിമരിച്ചതായി സംശയിക്കുന്നു. നവംബർ 2 ഗുരുപ്രസാദിന്റെ ജന്മദിനമാണ്. ഇതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുമ്ബാണ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ക്ക് ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്. പോലീസില്‍ അറിയിച്ചതിനെ തുടർന്നാണ് വാതില്‍ തുറന്നതെന്നാണ് പ്രാഥമിക വിവരം.

വിവാദങ്ങളിലൂടെ എന്നും വാർത്തകളില്‍ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് (52).1972-ല്‍ കനകപൂരില്‍ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ല്‍ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയില്‍ തന്റെ കരിയർ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009-ല്‍ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നീട് ‘ഡയറക്ടർ സ്‌പെഷ്യല്‍’, ‘രണ്ടാം തവണ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായും അദ്ദേഹം തിളങ്ങി. എഡേലു മഞ്ജുനാഥയ്‌ക്ക് ഗുരുപ്രസാദ് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നേടി.

കിച്ച സുധീപ് അവതരിപ്പിച്ച ബിഗ് ബോസ് കന്നഡയില്‍ പങ്കെടുത്ത അദ്ദേഹം നിരവധി റിയാലിറ്റി ഷോകളില്‍ വിധികർത്താവായും ചുമതല വഹിച്ചിട്ടുണ്ട്.