
ക്രിമിനല്‍ പൊലീസുകാരെ പിരിച്ചുവിടല്‍ തുടരുന്നു; ഒരു ഇന്‍സ്പെക്ടര്‍ക്കും മൂന്ന് എസ് ഐമാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡി.ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശിവശങ്കറെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാനുള്ള നടപടി ഊര്‍ജ്ജിതമാക്കി ആഭ്യന്തര വകുപ്പ്.
ഒരു ഇന്‍സ്പെക്ടര്‍ക്കും മൂന്ന് എസ്.ഐമാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡി.ഐ.ജിമാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശിവശങ്കറെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ക്രിമിനല്‍ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടരാന്‍ ഡി.ജി.പി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്‍സ്പെക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
മൂന്ന് ക്രിമിനല്‍ കേസ് ഉള്‍പ്പെടെ 21 പ്രാവശ്യം വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശിവശങ്കര്‍. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ഇയാള്‍ ഓഫീസില്‍ നിന്ന് മുങ്ങി. തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ പോയാണ് നോട്ടീസ് നല്‍കിയത്.
മേയ് മാസത്തില്‍ വിരമിക്കുന്നതിനാല്‍ പിരിച്ചുവിടല്‍ ഒഴിവാക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ തള്ളിയാണ് നടപടി. രണ്ട് ഇന്‍സ്‌പെക്ടര്‍മാരെ കൂടി പിരിച്ചുവിടാനുള്ള നടപടികള്‍ അധികൃതര്‍ തുടരുകയാണ്.
മൂന്ന് ഡിവൈ.എസ്.പിമാരെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ക്രിമിനല്‍ കേസില്‍ പ്രതിയായ 59 പേരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയത്.